കുന്നംകുളം: ചൂണ്ടൽ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ മണലി സബ്സെൻ്റർ നിർമ്മാണോദ്ഘാടനം നടന്നു. മുരളി തിരുനെല്ലി എം.എൽ.എ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനിൽ അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് പി.ടി ജോസ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുനിത ഉണ്ണിക്കൃഷ്ണൻ, ഡിപിഎം ഡോ. സജീവ് കുമാർ, ഡോ. എം. ശ്രീജിത്ത്, ഡോ. കെ. ബാസ്റ്റ്യൻ വർഗീസ്, പഞ്ചായത്ത് സെക്രട്ടറി കെ.ഇ. ഉണ്ണി, ജൂലറ്റ് വിനു, ടി.പി. പ്രജീഷ് എന്നിവർ സംസാരിച്ചു.