ഗുരുവായൂർ: കേന്ദ്ര ഉരുക്ക് -ഘന വ്യവസായ വകുപ്പ് മന്ത്രി എച്ച്.ഡി കുമാരസ്വാമി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ, ഡി.എ.കെ.എസ് മായാദേവി ,അസി.മാനേജർ കെ.കെ.സുഭാഷ് എന്നിവർ കേന്ദ്ര മന്ത്രിയെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. തുടർന്നായിരുന്നു ദർശനം. ശ്രീഗുരുവായൂരപ്പ ദർശന സായൂജ്യം നേടിയ മന്ത്രിക്ക് കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ശ്രീഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ നൽകി. പതിനൊന്നു മണിയോടെ ദർശനം പൂർത്തിയാക്കിയ മന്ത്രി എച്ച്.ഡി കുമാരസ്വാമി ദേവസ്വം പുന്നത്തൂർ കോട്ടയിലും സന്ദർശനം നടത്തി. ആനകൾക്ക് പഴക്കുലയും നൽകി.