ചാവക്കാട്: തിരുവത്ര പുതിയറയിൽ ഭൂമിക്കടിയിലുണ്ടായ പ്രകമ്പനം പ്രദേശവാസികളിൽ ആശങ്ക ജനിപ്പിച്ച സാഹചര്യത്തിൽ ജിയോളജിസ്റ്റ്, ഭൂജല വകുപ്പിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം സ്ഥലം സന്ദർശിക്കുന്നു. ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജാ പ്രശാന്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഒപ്പമുണ്ട്. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നിർദ്ദേശത്തെ തുടർന്നാണ് സംഘം സന്ദർശനം നടത്തുന്നത്.
വീഡിയോ