പെരുമ്പടപ്പ്: കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പാലപ്പെട്ടിയിൽ ക്വിറ്റിന്ത്യാ ദിനാചരണവും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ആചരിച്ചു. പാലപ്പെട്ടി ഇന്ദിരാഭവനിൽ നടന്ന പരിപാടിയിൽ യൂത്ത് കോൺഗ്രസ് പെരുമ്പടപ്പ് മണ്ഡലം വൈസ് പ്രസിഡന്റ് ജംഷീർ എ എം പതാക ഉയർത്തി. നിയോജകമണ്ഡലം സെക്രട്ടറി അൻസാർ മനാഫ്, അർഷാദ്, റിയാസ്, ഉമ്മർ, മുഹമ്മദ്, രാജേഷ് കറുത്താരൻ, മുസ്താഖ് മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.