പുന്നയൂർ: യൂത്ത് കോൺഗ്രസ് പുന്നയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 38ാം ബൂത്തിൽ ക്വിറ്റിന്ത്യാ ദിനാചരണവും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ആചരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റാഷ് മുനീർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് അസംബ്ലി മുൻ വൈസ് പ്രസിഡണ്ട് മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റ് ഷിഹാബ് കാര്യടത്ത് സ്വാഗതാവും ബൂത്ത് മുൻ പ്രസിഡന്റ് ഫഹദ് അകലാട് കിറ്റ് ഇന്ത്യ സന്ദേശവും നൽകി. യൂത്ത് കോൺഗ്രസ് നേതാക്കളായ ഇർഷാദ്, ഫസൽ റഹ്മാൻ, അർഷാദ്, നിസാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ബൂത്ത് പ്രസിഡന്റ് സജീഷ് നന്ദിയും പറഞ്ഞു.