Sunday, November 24, 2024

കടലിൽ വലയിടുന്നതിനിടെ തിരയിൽ പെട്ട് മൽസ്യ തൊഴിലാളി മരിച്ചു

തളിക്കുളം: കടലിൽ വലയിടുന്നതിനിടെ തിരയിൽ പെട്ട് മൽസ്യ തൊഴിലാളി മരിച്ചു. നമ്പിക്കടവിൽ താമസിക്കുന്ന പേരോത്ത്  കുമാരൻ്റെ മകൻ സുനിൽ (52 ) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.45 ഓടെ നമ്പിക്കടവ് ബീച്ചിൽ സീതാറാം റിസോർട്ടിന് സമീപം കടലിൽ കണ്ടാടി വല ഉപയോഗിച്ച് മത്സ്യ ബന്ധനംനടത്തുന്നതിനിടയിൽ തിരയിൽപ്പെടുകയായിരുന്നു. മുങ്ങി താഴ്ന്ന സുനിലിനെ നാട്ടുകാർ  കരയിൽ കയറ്റി വലപ്പാട് ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments