Friday, November 22, 2024

നടി വിജയലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചു; സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപമെന്ന് അവസാന വിഡിയോയിൽ പരാമർശം

ചെന്നൈ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള അ​ധി​ക്ഷേ​പ​ങ്ങ​ളെ തു​ട​ർ​ന്ന് ത​മി​ഴ് ന​ടി വി​ജ​യ ല​ക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അ​മി​ത അ​ള​വി​ൽ ഗു​ളി​ക ക​ഴി​ച്ച ന​ടി​യെ അ​വ​ശ​നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇത് തന്റെ അവസാന വീഡിയോ ആണെന്നും ജീ​വ​നൊ​ടു​ക്കു​ക​യാ​ണെ​ന്ന് അ​റി​യി​ച്ചും ഫെയ്സ്ബുക്കിൽ വീ​ഡി​യോ പങ്കുവച്ച ശേ​ഷ​മാ​യി​രു​ന്നു വിജയലക്ഷ്മിയുടെ ആ​ത്മ​ഹ​ത്യാ ശ്ര​മം. നാം ​ത​മി​ഴ​ർ പാ​ർ​ട്ടി നേ​താ​വ് സീ​മാനും അനുയായി ഹ​രി നാ​ടാ​ർ എ​ന്നി​വ​രു​ടെ ഭാ​ഗത്ത് നിന്നുള്ള അധിക്ഷേപം വിജയലക്ഷ്മി മാനസിക സമ്മർദ്ദം അനുഭവിക്കുകയായിരുന്നു.

തന്നെക്കുറിച്ച് ഹരിനാടാർ അപകീർത്തികരമായ പ്രചരണങ്ങൾ നടത്തിയിരുന്നുവെന്ന് വിജയലക്ഷ്മി വീഡിയോയിൽ പറയുന്നു. ഈ സമ്മർദ്ദങ്ങൾക്കിടയിലും തനിക്ക് ജീവിക്കാനുള്ള പ്രചോദനം തന്റെ അമ്മയും സഹോദരിയുമായിരുന്നുവെന്നും പക്ഷേ ഒരു സ്ത്രീയെന്ന നിലയിൽ തന്റെ നേർക്കുള്ള ആക്രമണങ്ങൾ വല്ലാതെ വേദനിപ്പിച്ചെന്നും ജാതീയമായി അധിക്ഷേപിച്ചുവെന്നും വിജയലക്ഷ്മി പറയുന്നു. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ച്ച ഇ​രു​വ​ർ​ക്കു​മെ​തി​രെ ക​ടു​ത്ത ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. തന്റെ അമ്മയെയും സഹോദരിയെയും നോക്കണമെന്നും സീമനെയോ പരി നാടാരെയോ ജാമ്യമെടുക്കാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് നടി വീഡിയോ അവസാനിപ്പിക്കുന്നത്. അഡയാറിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് നടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ദേവദൂതനിൽ ഒരു പ്രധാനവേഷം കെെകാര്യം ചെയ്തിട്ടുള്ള നടിയാണ് വിജയലക്ഷ്മി. സൂര്യയും വിജയും ഒന്നിച്ച ഫ്രണ്ട്സ്, ബോസ് എങ്കിറാ ഭാസ്കർ, മീസയാ മുറുക്ക് എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments