Wednesday, September 18, 2024

കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം ഉമ്മൻചാണ്ടി അനുസ്മരണം നടത്തി

പുന്നയൂർക്കുളം: ജനകീയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുന്നത്തൂർ പാർട്ടി ഓഫീസിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് ഇൻ ചാർജ് മൂസ ആലത്തയിൽ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി എ.എം. അലാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി.രാമദാസ്, പരീത്, സലീൽ അറക്കൽ, കമറുദ്ദീൻ ഷാ, കാദർ തളികശ്ശേരി, അഷ്കർ അറക്കൽ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. പി.രാജൻ സ്വാഗതവും ടിപ്പു ആറ്റുപുറം നന്ദിയും പറഞ്ഞു. പരിപാടിക്ക് എം.കെ. മുഹമ്മദാലി, കെ.വി. കുഞ്ഞുമൊയ്തു, മുഹമ്മദാലി മാവിൻച്ചുവട്, അബ്ദു ഇല്ലത്തയിൽ, വിനോദ് ചമ്മന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments