Friday, September 20, 2024

കുന്നംകുളം-വടക്കാഞ്ചേരി റൂട്ടിൽ ഇന്ന് ബസ് പണിമുടക്ക്

കുന്നംകുളം: കുന്നംകുളം-വടക്കാഞ്ചേരി റൂട്ടിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. പഴുന്നാനയിൽ വെച്ച് ഫിദമോൾ ബസ് ഡ്രൈവർ ലിബീഷിനെ രണ്ടംഗ സംഘം ബസ്സിൽ അതിക്രമിച്ച് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു  സംഭവം. നേരത്തെ റോഡില്‍ വെച്ച് എതിര്‍ദിശയില്‍ വന്ന ബൈക്കിന് സൈഡ് നല്‍കിയില്ല എന്ന് ആരോപിച്ച് ബൈക്ക് യാത്രികരും ബസ് ജീവനക്കാരുമായി തര്‍ക്കം ഉണ്ടായിരുന്നു. ഇതിനുശേഷം ബസ് തിരിച്ചു വരുന്ന വഴിയാണ് പഴുന്നാനയിൽ വച്ച് ബൈക്ക് കുറുകെ നിർത്തി ബസ് തടഞ്ഞ് യുവാക്കൾ ബസ് ഡ്രൈവറെ ആക്രമിച്ചത്. സീറ്റിലായിരുന്ന ഡ്രൈവറെ അവിടെയിരുത്തി മാരകമായി മർദ്ദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ലിബിനെ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരാതിയെ തുടർന്ന് കുന്നംകുളം  പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments