Friday, April 10, 2026

കുവൈറ്റ് തീപിടുത്തം; ബിനോയ്‌ തോമസിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ ധനസഹായം നാളെ കൈമാറും

ചാവക്കാട്: കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച തെക്കൻപാലയൂർ സ്വദേശി ബിനോയ്‌ തോമസിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ധനസഹായം നാളെ കൈമാറും. ഉച്ചയ്ക്ക് 1.30ന് ബിനോയ്‌ തോമസിന്റെ വസതിയിൽ വെച്ച് മന്ത്രിമാരായ കെ രാജൻ, പ്രൊഫ. ആർ ബിന്ദു എന്നിവരാണ് ധനസഹായം കൈമാറുക. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 5 ലക്ഷം രൂപയും, നോർക്ക വഴി വ്യവസായ പ്രമുഖരും മറ്റും നൽകിയ 9 ലക്ഷം രൂപയും കൂടി 14 ലക്ഷം രൂപയാണ് കൈമാറുന്നത്. ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ, ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് തുടങ്ങി ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments