ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ ഹരിതകർമ്മ സേനാംഗങ്ങൾക്ക് ഡെങ്കിപനി പ്രതിരോധ ഹോമിയോ മെഡിക്കൽ ക്യാമ്പും സ്വച്ഛ് ചാമ്പ്യന് ഉപഹാരവും നൽകി. ഗുരുവായൂർ നഗരസഭയുടെ ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച്ച വച്ച ഹരിത കർമ്മ സേനാംഗം ഡെയ്സി പോളിന് ഹെൽത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.എസ് മനോജ് ഉപഹാരം നൽകി ആദരിച്ചു. ക്ലീൻ സിറ്റി മാനേജർ കെ.എസ് ലക്ഷ്മണൻ,
സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സി കാർത്തിക,
വി.കെ കണ്ണൻ, ഐ.ആർ.ടി.സി കോർഡിനേറ്റർ ജെയ്സ്വാമിനാഥൻ,
കുടുംബശ്രീ സി.ഡി.എസ് ചെയർപേർസൺ അമ്പിളി, ഹരിത കേരള മിഷൻ കോർഡിനേറ്റർ രാജി എന്നിവർ പങ്കെടുത്തു. ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഡെങ്കിപനി പ്രതിരോധ ഹോമിയോ മെഡിക്കൽ ക്യാമ്പ് ഡോ.ഗ്രീഷ്മയുടെ നേതൃത്വത്തിൽ നടത്തി.