Friday, September 20, 2024

മനക്കൊടി ഗീവർഗ്ഗീസ് സഹദായുടെ തീർത്ഥ കേന്ദ്രത്തിൽ മോഷണം

അരിമ്പൂർ: മനക്കൊടി ഗീവർഗ്ഗീസ് സഹദായുടെ തീർത്ഥ കേന്ദ്രത്തിൽ മോഷണം. കപ്പേളയുടെ ഒരു വശത്തെ ജനൽ ചില്ലുകൾ തകർത്ത ശേഷം രൂപക്കൂടിന്റെ ചില്ല് അടിച്ചുടച്ച മോഷ്‌ടാവ് രൂപത്തിന്റെ കഴുത്തിലുണ്ടായിരുന്ന കൊന്തമാല കവർന്നു. രൂപത്തിന്റെ കഴുത്തിലുണ്ടായിരുന്ന സ്വർണം പൂശിയ 2 മാലകളാണ് നഷ്‌ടപ്പെട്ടിട്ടുള്ളത്. ഭണ്ഡാരം കോൺക്രീറ്റ് കട്ട ഉപയോഗിച്ച് തകർക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. പുലർച്ചെ കപ്പേളയിലെത്തിയ കൈക്കാരന്മാരാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. തുടർന്ന് അന്തിക്കാട് പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments