Friday, September 20, 2024

ചാട്ടുകുളത്ത് സൈക്കിളും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു

കുന്നംകുളം: ചാട്ടുകുളത്ത് സൈക്കിളും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഗുരുവായൂര്‍ നന്ദനം വില്ലയില് അരവിന്ദാക്ഷ പണിക്കര്‍ (64), ആര്‍ത്താറ്റ് ചിരിയംകണ്ടത് വീട്ടില്‍ തോബിയാസ് (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം. കുന്നംകുളം ഭാഗത്ത് നിന്ന് ഗുരുവായൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും റോഡ് മുറിച്ചു കടക്കുകയായിരുന്ന സൈക്കിളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും കുന്നംകുളം ആക്ട്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments