ചാവക്കാട്: നഗരസഭയിലെ കോവിഡ് സംബന്ധിച്ച് നിരുത്തരവാദിത്വപരമായ വിവരങ്ങൾ പുറത്ത് വിട്ട ചാവക്കാട് നഗരസഭാ ചെയർമാൻ എൻ.കെ അക്ബറിന് തൽസ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന് ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.വി.ഷാനവാസ് പറഞ്ഞു. കൗൺസിലർമാരടക്കമുള്ളവരുടെ സ്രവം പരിശോധിച്ചതിൽ എല്ലാവരും നെഗറ്റീവ് ആണെന്ന വാർത്ത ചെയർമാൻ പുറത്ത് വിട്ടതിന് ശേഷം ഒരു കൗൺസിലർ അടക്കം ആറോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുകയാണ്. ചെയർമാന്റെ ജാഗ്രത കുറവ് ചാവക്കാട്ടെ ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. നഗരസഭയിലെ യഥാസ്ഥിതി മനസ്സിലാക്കാൻ കഴിയാത്ത ചെയർമാൻ സമ്പൂർണ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു.