Friday, September 20, 2024

ഹെൽത്ത് കെയർ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സമാദരണ സദസ് സംഘടിപ്പിച്ചു

ഗുരുവായൂർ: ആരോഗ്യ ജീവകാരുണ്യ സംഘടനയായ ഹെൽത്ത് കെയർ ആന്റ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ സമാദരണ സദസ് സംഘടിപ്പിച്ചു. ഏഷ്യൻ എക്യുപ്ഡ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻ രോഹിത് എസ് നായർ, വെന്മേനാട് ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപകൻ സി ജോയ് ചെറിയാൻ, എം.ബി.ബി.എസിൽ ഉന്നത വിജയം നേടിയ ഹരിപ്രിയ എന്നിവരെ ആദരിച്ചു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. നടൻ ശിവജി ഗുരുവായൂർ മുഖ്യാതിഥിയായി. പ്രസിഡൻ്റ് ആർ ജയകുമാർ അധ്യക്ഷനായി. കൗൺസിലർ ദീപ ബാബു, സെക്രട്ടറി എം.എ ആസിഫ്, പി മുരളീധരൻ, പി.എം ഷംസുദീൻ, എ സുനിൽകുമാർ, ശ്രീരാജ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments