Saturday, November 23, 2024

തിരുവത്ര കുമാർ എ.യു.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സൗഹൃദ കൂട്ടായ്മയായ ‘ഓർമ്മകളിലെ അക്ഷരമുറ്റം’ വാട്സ്ആപ്പ് ഗ്രൂപ്പ് ചികിത്സ ധനസഹായം നൽകി

ചാവക്കാട്: തിരുവത്ര കുമാർ എ.യു.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സൗഹൃദ കൂട്ടായ്മയായ ‘ഓർമ്മകളിലെ അക്ഷരമുറ്റം’ വാട്സ്ആപ്പ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ചികിത്സ ധനസഹായം നൽകി. കുന്നംകുളം പോർക്കുളം പഞ്ചായത്തിൽ താമസിക്കുന്ന ബ്ലഡ് കാൻസർ രോഗിയും അപ്ലാസ്റ്റിക് അനീമിയ എന്ന ഗുരുതര രോഗം ബാധിച്ച 6 വയസ്സുകാരന് മജ്ജ മാറ്റിവെക്കുന്ന ചികിത്സയിലേക്കായി ഗ്രൂപ്പ് സ്വരൂപിച്ച ഒന്നാം ഘട്ടം ചികിത്സാസഹായമാണ് കുട്ടിയുടെ മാതാപിതാക്കളെ ഏൽപ്പിച്ചത്. രണ്ടാംഘട്ട ചികിത്സ സഹായത്തിലേക്കുള്ള ഫണ്ട് സ്വരൂപിക്കാനും തീരുമാനിച്ചു. ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ കഴിയുന്ന കുട്ടിയെ ഗ്രൂപ്പ് അഡ്മിന്മാരായ നൗഷാദ്, പ്രവീൺ, സതീഷ്, മൊയ്‌നു എന്നിവർ സന്ദർശിച്ച ശേഷമാണ് തുക കൈമാറിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments