Friday, September 20, 2024

വെങ്കിടങ്ങിൽ മാങ്ങ പറിക്കുന്നതിനിടയിൽ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ബംഗാൾ സ്വദേശി മരിച്ചു

പാവറട്ടി: വെങ്കിടങ്ങിൽ മാങ്ങ പറിക്കുന്നതിനിടയിൽ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ബംഗാൾ സ്വദേശി മരിച്ചു. ബംഗാൾ സ്വദേശി ഹമറുള്ള ഹാരിസ് (32) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.15 ഓടെ ആയിരുന്നു സംഭവം. വെങ്കിടങ്ങ് കണ്ണോത്ത് സ്വദേശിയുടെ പറമ്പിലെ മാവിൽ കയറി മാങ്ങ പറിക്കുന്നതിനിടയിൽ തൊട്ടടുത്ത വൈദ്യുതി ലൈൻ കമ്പിയിൽ നിന്നും  ഷോക്കേൽക്കുകയായിരുന്നു. ഉടൻതന്നെ മരണം സംഭവിച്ചു. മൃതദേഹം പാവറട്ടി സാൻ ജോസ് ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments