Friday, September 20, 2024

ചാവക്കാട് മേഖലയിൽ സ്കൂൾ ശുചീകരണ പ്രവർത്തനങ്ങളുമായി ഡി.വൈ.എഫ്.ഐ

ചാവക്കാട്: ഡി.വൈ.എഫ്.ഐ ചാവക്കാട് ബ്ലോക്കിന് കീഴിലെ വിവിധ മേഖല കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സ്കൂൾ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂളിൽ നടന്ന ബ്ലോക്ക് തല ഉദ്ഘാടനം  ജില്ലാ വൈസ് പ്രസിഡന്റ് എറിൻ ആന്റണി  നിർവഹിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ.എസ് അനൂപ് അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ കെ.പി രഞ്ജിത്കുമാർ, സി.പി.എം മുല്ലത്തറ ബ്രാഞ്ച് സെക്രട്ടറി ബാബു മുല്ലത്തറ, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ടി.ജി രഹന, ബ്ലോക്ക്‌ കമ്മിറ്റി അംഗം സി.എസ്‌ ഷിബിൻ, മണത്തല മേഖല സെക്രട്ടറി പി.എ ഇല്ല്യസ്, പ്രസിഡന്റ്‌ മുഹമ്മദ് റമീസ്, അമീറ സജീർ, എസ്‌.എഫ്.ഐ ഏരിയ പ്രസിഡന്റ് സഹൃദയ കുമാർ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments