Monday, June 22, 2026

ചൂണ്ടൽ വെട്ടുകാട്‌ ക്വാറിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി താഴ്‌ന്നു; തിരച്ചിൽ തുടരുന്നു

കുന്നംകുളം: ചൂണ്ടൽ വെട്ടുകാട്‌ ക്വാറിയിൽ കുളിക്കാനിറങ്ങിയ 23 വയസ്സുകാരൻ മുങ്ങി താഴ്‌ന്നു. കൂനം മൂച്ചി കൊള്ളന്നൂർ വീട്ടിൽ സേവ്യറിന്റെ മകൻ നവീനാണ്‌ ക്വാറിയിൽ മുങ്ങി താഴ്‌ന്നത്‌. ഇന്ന് രാത്രി 7.30 ഓടെയായിരുന്നു സംഭവം. നവീൻ അടക്കം നാലുപേരാണ്‌ ക്വാറിയിൽ കുളിക്കാനിറങ്ങിയത്‌. ക്വാറിയിൽ മുങ്ങി താഴ്ന്ന യുവാവിനായി കുന്നംകുളം ഗുരുവായൂർ അഗ്നിരക്ഷാ സേന തിരച്ചിൽ തുടരുകയാണ്‌. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments