Sunday, June 29, 2025

എസ്.കെ.എസ്.എസ്.എഫ് എടക്കഴിയൂർ മഹല്ല് കമ്മിറ്റി നിശാസംഗമം സംഘടിപ്പിച്ചു

ചാവക്കാട്: ‘സംഘടന ഹൃദയങ്ങളിലേക്ക്‌’ ശീർഷകത്തിൽ എസ്.കെ.എസ്.എസ്.എഫ് എടക്കഴിയൂർ മഹല്ല് കമ്മിറ്റി നിശാസംഗമം സംഘടിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് മേഖല ട്രഷറർ സി.എസ് ഷാഫി ഉദ്ഘാടനം ചെയ്തു. സൽമാൻ ഫാരിസ്‌ അധ്യക്ഷത വഹിച്ചു. ആറാംകല്ല് ജീലാനി മദ്രസയിൽ നടന്ന ചടങ്ങിൽ ഡോ. സത്താർ ഹുദവി വിദ്യാർത്ഥികളുമായി സംവദിച്ചു. സംഘടനയെ പരിചയപ്പെടുത്തുന്നതോടൊപ്പം വിദ്യാർത്ഥികളുടെ കരിയർ സാധ്യതകളെ പറ്റിയും ചർച്ച നടന്നു. മുഹമ്മദലി ഉസ്താദ്‌ പ്രാർത്ഥന നിർവ്വഹിച്ചു. അജ്മൽ ഫൈസി ആമുഖ പ്രസംഗം നടത്തി. മഹ്‌റൂഫ്‌ വാഫി, മുനീർ ജീലാനി, എ.പി ജസീൽ, കലീം എടക്കഴിയൂർ, ആഷിഫ്‌, അൻസാരി, സവാദ്‌, സിനാൻ, മിഷാൽ ഹുസൈൻ എന്നിവർ സംബന്ധിച്ചു. ടി എസ് ഷഹദ്‌ സ്വാഗതവും റിളുവാൻ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments