Monday, March 24, 2025

ആയുർവേദത്തിന്റെ ലേബലിൽ വ്യാജ ചികിൽസ അനുവദിക്കരുതെന്ന് ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ

ചാവക്കാട്: രാജ്യത്തിന്റെ അഭിമാന ചികിൽസാ പദ്ധതിയായ ആയുർവേദത്തിന്റെ ലേബലിൽ വ്യാജ ചികിൽസ അനുവദിക്കരുതെന്ന് ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ്
അസോസിയേഷൻ തൃശൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ.വി അബ്ദുൾ ഖാദർ ഉൽഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട്ഡോ . പി.വി മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ലൈസ ബിജോയ്, ഡോ. പി.ടി.എൻ വാസുദേവൻ, ജയ്സൺ അമ്പൂക്കൻ എന്നിവർ സംസാരിച്ചു. ഔഷധ ചെടികളുടെ വ്യാപനം, ഇൻഷൂറൻസ്
പദ്ധതികൾ, ആയുർവേദ ചികിത്സ എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. ജോസ് മാറോക്കി. കെ ശശികുമാർ, വി.ജെ തോമസ് എന്നിവർ സംസാരിച്ചു. ഡോ സാജു ഭൂഷണൻ നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments