ഗുരുവായൂർ: കെ.പി.സി.സി ദേശീയ കായികവേദി തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ദേശീയ കായിക വേദി ഗുരുവായൂർ ബ്ലോക്ക് ചാമ്പ്യൻമാരായി.
വാശിയേറിയ ഫൈനൽ മത്സരത്തിൽ വടക്കാഞ്ചേരിയെ എതിരില്ലാത്ത 2 ഗോളുകൾക്കാണ് ഗുരുവായൂർ പരാജയപ്പെടുത്തിയത്. വിജയികൾക്ക് മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ സമ്മാനദാനം നടത്തി. ദേശീയ കായിക വേദി ജില്ലാ പ്രസിഡന്റ് വിൻസന്റ് കാട്ടൂക്കാരൻ, സംസ്ഥാന സെക്രട്ടറി കലൂർ ബാബു, ജില്ലാ വൈസ് പ്രസിഡൻ്റുമാരായ എൻ.ആർ സതീശൻ, കെ.പി ഉദയൻ , പ്രിൻസ് എന്നിവർ നേതൃത്വം നൽകി.