Wednesday, February 25, 2026

മന്ത്രി എ.സി മൊയ്‌തീനെ ക്വാറന്റൈനിലാക്കണം; മുഖ്യമന്ത്രിക്കും ഗവർണ്ണർക്കും മെയിലുകൾ അയച്ച് കെ.എസ്.യു

ചാവക്കാട്: മന്ത്രി എ.സി മൊയ്‌തീനെ ക്വാറന്റൈനിലാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും കേരള ഗവർണ്ണർക്കും മെയിലുകൾ അയച്ചു. കെ എസ് യു ജില്ലാ സെക്രട്ടറി ഫായിസ് മുതുവട്ടൂർ ഉദ്ഘടനം നിർവഹിച്ചു. കെ.എസ്.യു ബ്ലോക്ക്‌ പ്രസിഡന്റ്‌ ഷെഹ്‌സാദ്, സിബിൽ ദാസ് തുടങ്ങിയവർ പങ്കെടുത്തു. നൗഫൽ ജമാൽ (പൂക്കോട് മണ്ഡലം), റാഷിദ് (വടക്കേകാട് മണ്ഡലം), വിഷ്ണു തിരുവെങ്കിടം (ഗുരുവായൂർ മണ്ഡലം), നജു ആറ്റുപുറം (പുന്നയൂർക്കുളം മണ്ഡലം), റാഷി ഇടക്കഴിയൂർ (പുന്നയൂർ മണ്ഡലം), നിയാസ് തിരുവത്ര, ഭഗത് ദാസ് (ചാവക്കാട് മണ്ഡലം), ജാസിം ചാലിൽ (കടപ്പുറം മണ്ഡലം), മിഥുൻ (ഏങ്ങണ്ടിയൂർ മണ്ഡലം) എന്നിവർ വിവിധ മണ്ഡലങ്ങളിൽ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments