Sunday, July 27, 2025

യുവി വാരിയേഴ്‌സ് ക്രിക്കറ്റ്‌ സൂപ്പർ ലീഗ് സീസൺ 1; ഒയാസിസ് വാരിയേഴ്‌സ് ആശുപത്രിപ്പടി ജേതാക്കൾ

കടപ്പുറം: യുവി വാരിയേഴ്‌സ് കടപ്പുറം സംഘടിപ്പിച്ച ഒന്നാമത് ക്രിക്കറ്റ്‌ സൂപ്പർ ലീഗ് സീസൺ 1 ൽ ഒയാസിസ് വാരിയേഴ്‌സ് ആശുപത്രിപ്പടി ജേതാക്കളായി. 4 ടീമുകളിലായി കടപ്പുറം പഞ്ചായത്തിലെ 60 ൽ പരം കളിക്കാർ അണി നിരന്ന ലീഗ് ഫൈനലിൽ ബ്ലാക്ക് ബേൺ അഞ്ചങ്ങാടി വളവിനെ 7 വിക്കറ്റിന് തോൽപ്പിച്ചാണ് കിരീടം നേടിയത്. 2 വിക്കറ്റും 20 റൺസും നേടിയ ഒയാസിസ് താരം മുത്തുവിനെ ഫൈനലിലെ മികച്ച താരമായി തിരഞ്ഞെടുത്തു. ലീഗിലെ മികച്ച കളിക്കാരനായി ബ്ലാക്ക് ബേൺ അഞ്ചങ്ങാടി വളവിലെ ലത്തീഫ് മാഷിനെയും മികച്ച ബൗളറായി ഫർഷാദിനെയും മികച്ച ബാറ്റിസ്മാനായി ഫാറൂഖ് (മുന്നാസ് ഇലവൻ)നെയും തിരഞ്ഞെടുത്തു.

മറ്റു അംഗീകാരങ്ങൾ

ബെസ്റ്റ് ക്യാച്ച് അൻസിൽ (ഒയാസിസ് )

ഫസ്റ്റ് ഹാട്രിക് ഫർഷാദ്  (ബ്ലാക്ക് ബേൺ )

ഫാസ്റ്റസ്റ്റ് ഫിഫ്റ്റി സാദിഖ് (ഒയാസിസ് )

ബെസ്റ്റ് ബൗളിംഗ് ഫിഗർ

മുനവ്വർ ( മുന്നാസ് ഇലവൻ )

ടൂർണമെന്റ് മാൻ ഓഫ് ദി മാച്ചസ്

1. മുനവ്വർ (മുന്നാസ് ഇലവൻ )

2. ലത്തീഫ് (ബ്ലാക്ക് ബേൺ )

3. സാദിഖ് (ഒയാസിസ് )

4. മുബാറക് (ബ്ലാക്ക് ബേൺ )

5. അഫ്സർ (ഒയാസിസ് )

6. ഫർഷാദ് (ബ്ലാക്ക് ബേൺ )

7. മുത്തു (ഓയാസിസ്‌ )

RELATED ARTICLES
- Advertisment -

Most Popular

Recent Comments