Friday, September 20, 2024

ഹാൻസ് പാക്കിൽ പാണക്കാട് തങ്ങളുടെ ചിത്രവുമായി അപകീർത്തി; യുവാവ് അറസ്റ്റിൽ

തിരൂരങ്ങാടിക്കു സമീപം നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി കീരിയാട്ടില്‍ അപ്പുവിന്‍റെ മകന്‍ അഖില്‍ കൃഷ്ണനെയാണ്(26) എസ്.ഐ നവീന്‍ രാജിന്‍റെ നേതൃത്വത്തിലുള്ള താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 

താനൂർ: ഫേസ്ബുക്കിലൂടെ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിൽ ആര്‍.എസ്.എസ് പ്രവര്‍ത്തകൻ അറസ്റ്റിലായി. തിരൂരങ്ങാടിക്കു സമീപം നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി കീരിയാട്ടില്‍ അപ്പുവിന്‍റെ മകന്‍ അഖില്‍ കൃഷ്ണനെയാണ്(26) എസ്.ഐ നവീന്‍ രാജിന്‍റെ നേതൃത്വത്തിലുള്ള താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 
മുസ്‌ലിം യൂത്ത്‌ലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം
ജനറല്‍ സെക്രട്ടറി യു.എ. റസാഖാണ് പരാതി നൽകിയത്.
ഹാൻസ് പാക്കറ്റില്‍ ഹൈദരലി ശിഹാബ് തങ്ങളുടെ ഫോട്ടോ ചേർത്താണ് അഖില്‍ കൃഷ്ണ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഐ.പി.സി 153, കേരള പൊലീസ് ആക്ട് 120 ഒ പ്രകാരമാണ് സംഭവത്തിൽ പ്രതിക്കെതിരെ കേസെടുത്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments