Sunday, September 22, 2024

‘ഓർമ്മക്കൂട്’ കൂട്ടായ്മ സഹപാഠി സംഗമം സംഘടിപ്പിച്ചു

ചാവക്കാട്: ഗ്ലോബൽ അലൂമിനി ഓഫ് ജി.എച്ച്.എസ്.എസ് മണത്തലയുടെ നേതൃത്വത്തിൽ  മണത്തല സ്കൂളിൽ നിന്ന് 1976 -77 അധ്യയന വർഷത്തിൽ പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മയായ ‘ഓർമ്മക്കൂടി’ലെ അംഗങ്ങൾ ഒത്തുചേർന്നു. ഗ്ലോബൽ അലൂമിനി അഡ്മിൻ കെ.വി അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. എം.എ.മൊയ്ദീൻഷ അദ്ധ്യക്ഷത വഹിച്ചു. കെ.എ. അബ്ദുൽ റസാഖ് സ്വാഗതം പറഞ്ഞു. ഗ്ലോബൽ അലൂമിനി അഡ്മിൻ സന്ധ്യ ടീച്ചർ, കൂട്ടായ്മ അംഗങ്ങളായ ഇ.ആർ സോമൻ, ബഷീർ, ഫാത്തിമ്മ മാമുണ്ണി എന്നിവർ സംസാരിച്ചു. എം.വി അഷ്റഫിന്റെ നന്ദി പറഞ്ഞു. അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments