Sunday, January 11, 2026

മലയാളി യുവതി ഗോവയിൽ മരിച്ചനിലയിൽ; ആത്മഹത്യയാണെന്ന് സൂചന

പനാജി: മലയാളി യുവതി ഗോവയിൽ മരിച്ചനിലയിൽ. കണ്ണൂർ തളിപ്പറമ്പ് സ്വദേശിനിയും കാസർകോട് താമസക്കാരിയുമായ മിനിയുടെ മകൾ അഞ്ജന ഹരീഷിനെ(21)യാണ്  മരിച്ചനിലയിൽ കണ്ടെത്തിയതായി വിവരം ലഭിച്ചത്. ആത്മഹത്യയാണെന്നാണ് സൂചന. സംഭവത്തെ തുടർന്ന് യുവതിയുടെ ബന്ധുക്കൾ ഗോവയിലേക്ക് യാത്രതിരിച്ചതായും ഇവർക്ക് പാസ് അനുവദിച്ചതായും ഹോസ്ദുർഗ് പോലീസ് പറഞ്ഞു. തലശ്ശേരി ബ്രണ്ണൻ കോളേജ് വിദ്യാർഥിയായ അഞ്ജന ഹരീഷിനെ കാണാനില്ലെന്ന് വീട്ടുകാർ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അഞ്ജന പോലീസിൽ ഹാജരാവുകയും സ്വന്തം ഇഷ്ടപ്രകാരം സുഹൃത്തുക്കളോടൊപ്പം പോവുകയുമായിരുന്നു. ഇതിനുശേഷമാണ് അഞ്ജനയും സുഹൃത്തുക്കളും ഗോവയിലേക്ക് പോയതെന്നാണ് വിവരം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments