Friday, September 20, 2024

ഗുരുവായൂരിൽ കോൺഗ്രസ് ഗ്രൂപ്പ് പോര് തുടരുന്നു; യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളുടെ ചുമതല ഏറ്റെടുക്കൽ ചടങ്ങ് എ ഗ്രൂപ്പ് ബഹിഷ്കരിച്ചു

ചാവക്കാട്: യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ ചുമതല ഏറ്റെടുക്കൽ ചടങ്ങ് ഒരു വിഭാഗം എ ഗ്രൂപ്പ്‌ നേതാക്കൾ ബഹിഷ്കരിച്ചു. ഡി.സി.സി മുൻ പ്രസിഡന്റ്‌ ഒ.അബ്‌ദുറഹ്മാൻകുട്ടി, മണ്ഡലം പ്രസിഡന്റ് കെ.വി. ഷാനവാസ്‌, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.സി സറൂഖ്, ജില്ലാ നേതാക്കളായ കെ.എസ് സന്ദീപ്, മുനാഷ്, സുജിത്ത് ഗുരുവായൂർ, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ സിബിൽദാസ്, നവീൻ, വിശാഖ്, എ.എൻ ആഷിക്, മണ്ഡലം പ്രസിഡന്റുമാരായ ഡിവൈൻ ഡേവിസ്, ഷാഹിദ് വടക്കേകാട്, സ്റ്റാൻജോ ഗുരുവായൂർ, സജീൽ അണ്ടത്തോട് തുടങ്ങിയവരാണ് പരിപാടിയിൽ നിന്നും വിട്ടുനിന്നത്. നിയോജക മണ്ഡലത്തിൽ നിന്നും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറിയായിട്ടുള്ള എ.സി. സറൂഖ് ഉൾപ്പെടെയുള്ള വരെ പരിപാടിയിൽ നിന്നും ഒഴിവാക്കിയ നിയോജക മണ്ഡലം പ്രസിഡന്റിന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ചാണ്‌ എ വിഭാഗം വിട്ടുനിന്നത് എന്നാണ് നേതാക്കളിൽ നിന്നും ലഭിക്കുന്ന വിവരം. ഇന്നലെ ചാവക്കാട് വ്യാപാര ഹാളിൽ നടന്ന ചടങ്ങിലാണ് ഭാരവാഹികൾ ചുമതലയേറ്റെടുത്തത്. സമ്മേളനം യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റിയാണ് ഉദ്ഘാടനം ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments