Friday, September 20, 2024

പുന്നയൂർക്കുളത്ത് കടന്നലുകളുടെ ആക്രമണം; അഞ്ചുപേർക്ക് കുത്തേറ്റു, വളർത്തുനായ ചത്തു

ന്നലുകളുടെ ആക്രമണം. അഞ്ചു പേർക്ക് കടന്നൽ കുത്തേറ്റു. വളർത്തു നായ കടന്നൽ കുത്തേറ്റ് ചത്തു. കിഴക്കേ ചെറായി സ്വദേശികളായ പ്രേമൻ, ശ്രീഹരി, ഷാഫി, ചെറായി കളരിക്കൽ ക്ഷേത്രം ശാന്തി ഉപ്പുങ്ങൽ സ്വദേശി വിജീഷ് എന്നിവർക്കാണ് കുത്തേറ്റത്. ഇവർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.

ആരുടെയും പരുക്ക് ഗുരുതരമല്ല.

പ്രേമൻ്റെ വളർത്തുനായയാണ് കടന്നൽ കുത്തേറ്റു ചത്തത്. സമീപത്തെ മാവിൽ നിന്നാ​ണ് ക​ട​ന്ന​ൽ ഇ​ള​കി​യെ​ത്തി​യത്. കടന്നൽ കൂട് നശിപ്പിക്കാൻ പഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

RELATED ARTICLES
- Advertisment -

Most Popular

Recent Comments