Saturday, July 4, 2026

കെ -സ്മാർട്ട് സോഫ്‌റ്റ്‌വേർ: ചാവക്കാട് നഗരസഭയിലെ ഇന്നു മുതൽ അപേക്ഷകൾ ഓൺലൈനായി മാത്രം സമർപ്പിക്കണം

ചാവക്കാട്: നഗരസഭയിലെ എല്ലാ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന കെ -സ്മാർട്ട് സോഫ്‌റ്റ്‌വേർ ഇന്നു മുതൽ ചാവക്കാട് നഗരസഭയിൽ നടപ്പാക്കും. പൊതുജനങ്ങൾ അപേക്ഷകൾ ഇനി മുതൽ ഓൺലൈനായി മാത്രം സമർപ്പിക്കണം. ഇതിന് ആധാർ കാർഡും ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറും (ഒ.ടി.പി. ലഭിക്കാൻ) നിർബന്ധമാണ്. പ്രാരംഭഘട്ടമെന്ന നിലയിൽ താത്കാലികമായി നഗരസഭയിൽ സജ്ജീകരിക്കുന്ന ഫെസിലിറ്റേഷൻ സെന്റർ മുഖേന പൊതുജനങ്ങൾക്ക് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാൻ സൗകര്യം ഉണ്ടാവും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments