Friday, September 20, 2024

ചാവക്കാട് വ്യാപാരി വ്യവസായി സഹകരണ സംഘം വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

ചാവക്കാട്: ചാവക്കാട് വ്യാപാരി വ്യവസായി സഹകരണ സംഘം വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റും സംഘം പ്രസിഡന്റുമായ കെ.വി അബ്ദുൽ ഹമീദ് യോഗം ഉദ്ഘടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ വി ഉസ്മാൻ അധ്യക്ഷത വഹിച്ചു. സംഘം ഡയയറക്ടർ ജോജി തോമസ് പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സെക്രട്ടറി ഷൈനി വർഗീസ് വരവ് ചിലവ് അവതരിപ്പിച്ചു. സംഘം ഡയറക്ടർമാരായ കെ.കെ സേതുമാധവൻ സ്വഗതവും കെ.എൻ സുധീർ നന്ദിയും പറഞ്ഞു. ഡയറക്ടർ ബോർഡ് അംഗങ്ങളായ തേർളി അശോകൻ, കെ.എം ഷിഹാബ്, പി.എസ് അക്ബർ, ഫാഡിയ ഷഹീർ, ലെജി വർഗീസ്, രതി രാജൻ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments