Thursday, April 3, 2025

മോദിയുടെ ക്രിസ്മസ് സ്നേഹ സന്ദേശവുമായി ഒരുമനയൂരിൽ സ്നേഹ സന്ദേശയാത്ര സംഘടിപ്പിച്ചു

ഒരുമനയൂർ: പ്രധാനമന്ത്രി മോദിയുടെ ക്രിസ്മസ് സ്നേഹ സന്ദേശവുമായി ഒരുമനയൂർ ബി.ജെ.പി പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ക്രൈസ്തവ കുടുംബങ്ങളിൽ സ്നേഹ സന്ദേശയാത്ര സംഘടിപ്പിച്ചു. ആറാം വാർഡ് മെമ്പറും ബിജെപി മണ്ഡലം വൈസ് പ്രസിഡന്റുമായ സിന്ധു അശോകൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അഞ്ചാം വാർഡിലെ ക്രൈസ്തവ ഭവനങ്ങളിൽ പ്രധാനമന്ത്രിയുടെ ആശംസ കാർഡ് നൽകി. ബിജെപി പഞ്ചായത്ത്‌ പ്രസിഡന്റ്‌ രജിനി സുരേഷ്, ജനറൽ സെക്രട്ടറി വിനീത് കുറുപ്പേരി എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments