Friday, September 20, 2024

വടക്കേകാട് ഞമനേങ്ങാട് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

വടക്കേകാട്: ഞമനേങ്ങാട് വട്ടംപാടം റോഡിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് പരിക്ക്. കൊടുങ്ങല്ലൂർ സ്വദേശി പുന്നിലത്ത് വീട്ടിൽ റജീബ്(41), കോട്ടപ്പടി സ്വദേശി കുളങ്ങരപറമ്പിൽ വീട്ടിൽ അരൂൺ(25) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.45 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments