Friday, September 20, 2024

ചാവക്കാട് നഗരസഭ 26ാം വാർഡ് കമ്മിറ്റി സ്വീകരണ പരിപാടി സംഘടിപ്പിച്ചു

ചാവക്കാട്: ദേശീയ ഗെയിംസിൽ  കളരിപ്പയറ്റിൽ ഗോൾഡ് മെഡൽ നേടിയ വിനായകനും ഗുരുവായൂർ നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനറായി തെരഞ്ഞെടുത്ത ചാവക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമായ  കെ.വി ഷാനവാസിനും, യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം നിയുക്ത പ്രസിഡന്റ്  ശിഹാബ് മണത്തലക്കും കോൺഗ്രസ് ചാവക്കാട് നഗരസഭ 26ാം വാർഡ് കമ്മിറ്റി സ്വീകരണം നൽകി. ബൂത്ത് മുൻ പ്രസിഡന്റ് പി.ടി ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് അംഗങ്ങളായ ടി.വി സുരേന്ദ്രൻ, ഷുക്കൂർ മൗലവി, ഹരി ഹരൻ, ഇബ്രാഹിം, കെബീർ കാര്യാട്ട്, ഷക്കീർ ചന്ദന പറമ്പിൽ, കോൺഗ്രസ് നേതാക്കളായ റ്റി.എച് റെഹീം, കെ.കെ ഹിരോഷ്, കബീർ കാര്യാട്ട്, രാജൻ, റൂറൽ ബാങ്ക് ഡയറക്ടർ സനൂബ് താമരത്ത്, മഹിളാ കോൺഗ്രസ്‌ നേതാക്കളായ അനിത ശിവൻ, റുക്കിയ ഷൗക്കത്തലി, ഷാഹിജ മുസ്തഫ, ഷാഹിദ ബഷീർ, ദീപ സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments