Friday, September 20, 2024

2024 വർഷത്തെ ഗുരുവായൂർ ദേവസ്വം കലണ്ടർ പ്രകാശനം ചെയ്തു

ഗുരുവായൂർ: 2024 വർഷത്തെ ഗുരുവായൂർ ദേവസ്വം കലണ്ടർ പ്രകാശനം ചെയ്തു. ഇന്ന് ഉച്ചപൂജയ്ക്കു ശേഷം നട തുറന്നപ്പോഴായിരുന്നു പ്രകാശനം. ക്ഷേത്രം സോപാനപ്പടിയിൽ ശ്രീ ഗുരുവായൂരപ്പന് ആദ്യം കലണ്ടർ സമർപ്പിച്ചു. തുടർന്ന്  ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി ദിനേശൻ നമ്പൂതിരിപ്പാടിന് കലണ്ടർ നൽകി പ്രകാശനം നിർവ്വഹിച്ചു.

ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, ചെങ്ങറ സുരേന്ദ്രൻ, കെ.ആർ ഗോപിനാഥ്, മനോജ് ബി നായർ, വി.ജി രവീന്ദ്രൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ, ക്ഷേത്രം ഡി.എ പി മനോജ് കുമാർ, അസി. മാനേജർ (പബ്ലിക്കേഷൻ) കെ.ജി സുരേഷ് കുമാർ, പി.ആർ.ഒ വിമൽ ജി നാഥ്, എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments