Friday, September 20, 2024

കെ.എസ്.ടി എംപ്ലോയീസ് സംഘ് ഗുരുവായൂർ യൂണിറ്റ് സമ്മേളനം നടന്നു

ഗുരുവായൂർ: കെ.എസ്.ആർ.ടി.സിയെ നശിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്ന് കെ.എസ്.ടി എംപ്ലോയീസ് സംഘ് ഗുരുവായൂർ യൂണിറ്റ് സമ്മേളനം മുന്നറിയിപ്പ് നൽകി. സമ്മേളനം ഭാരതീയ മസ്ദൂർ സംഘം ഗുരുവായൂർ മേഖല പ്രസിഡണ്ട് കെ.എ ജയതിലകൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി എംപ്ലോയീസ് സംഘ് യൂണിറ്റ് പ്രസിഡണ്ട് കെ.ജി നർമ്മത് അധ്യക്ഷത വഹിച്ചു. കെ.എസ്.ടി എംപ്ലോയീസ് സംഘ്  ജില്ലാ സെക്രട്ടറി ഇ.പി ഗിരീഷ് മുഖ്യപ്രഭാഷണം നടത്തി. ബി.എം.എസ് ഗുരുവായൂർ മേഖല ട്രഷറർ സൂരജ് കോട്ടപ്പടി, പി.കെ അനിൽകുമാർ, കെ.കെ പ്രമോദ്, കെ  സത്യപാൽ,  ബിജു റൈമണ്ട്, പ്രദീപ് രാജൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി  പി.കെ അനിൽകുമാർ (പ്രസിഡണ്ട്) കെ.ജി നർമ്മദൻ (സെക്രട്ടറി), കെ.കെ പ്രമോദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments