Friday, September 20, 2024

വികസിത് ഭാരത് സങ്കൽപ്പ് യാത്രക്ക് പുതുശ്ശേരി ഫൈബർ സെന്റർ ഗ്രൗണ്ടിൽ സ്വീകരണം നൽകി

ചൊവ്വന്നൂർ: കേന്ദ്ര ​ഗവൺമെന്റ് പദ്ധതികളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനുദ്ദേശിച്ച് നടത്തുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയുടെ പര്യടനം ചൊവ്വന്നൂർ  ​​ഗ്രാമപഞ്ചായത്തിൽ നടന്നു. പുതുശ്ശേരി ഫൈബർ സെന്റർ ഗ്രൗണ്ടിൽ നടന്ന പരിപാടി ചൊവ്വന്നൂർ  ഗ്രാമപഞ്ചായത്ത് മെമ്പർ പ്രമേഷ് ഉദ്ഘാടനം ചെയ്തു. 

    കേന്ദ്ര ​ഗവൺമെന്റിന്റെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളിൽ പേര് ചേർക്കുന്നതിനുള്ള സൗകര്യം, ​വിവിധ വിഭാ​ഗത്തിൽപ്പെട്ട അപേക്ഷകർക്ക് അനുവദിക്കപ്പെട്ട ബാങ്ക് വായ്പകളുടെ വിതരണം, കാർഷിക മേഖലയിൽ ഡ്രോൺ ഉപയോ​​ഗം  പരിചയപ്പെടുത്തൽ, ഉജ്ജ്വല യോജനക്കുകീഴിൽ പുതിയ പാചക വാതക കണകഷനുകൾ വിതരണം ചെയ്യൽ എന്നിവ പരിപാടിയുടെ ഭാ​ഗമായി നടന്നു. വിവിധ കേന്ദ്ര പദ്ധതികളിലെ ഗുണഭോക്താക്കൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. 

ചൊവ്വന്നൂർ പഞ്ചായത്ത്‌ മെമ്പർ അജിത വിശാൽ, ജില്ലാ ലീഡ് ബാങ്ക് മാനേജർ മോഹനചന്ദ്രൻ, മണ്ണുത്തി കൃഷി വിജ്ഞാൻ കേന്ദ്ര അസിസ്റ്റന്റ് പ്രൊഫസർ ഡോ. അമ്പിളി ജോൺ , എഫ്.സി.ഐ മാനേജർ പ്രബിത പ്രസാദ്, എഫ്.എ.സി.ടി പ്രതിനിധി മഞ്ജു, കേരള ഗ്രാമീൺ ബാങ്ക് റീജണൽ മാനേജർ ശ്യാമള എസ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments