Monday, March 16, 2026

നവ കേരള സദസ്സിലേക്ക് തുക അനുവദിക്കൽ; എങ്ങണ്ടിയൂർ പഞ്ചായത്തിൽ ബി.ജെ.പി മെമ്പർമാർ പ്രതിഷേധിച്ചു

ഏങ്ങണ്ടിയൂർ: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവ കേരള സദസ്സിലേക്ക് തുക അനുവദിക്കാനുള്ള എങ്ങണ്ടിയൂർ പഞ്ചായത്ത് തീരുമാനത്തിനെതിരെ ബി.ജെ.പി മെമ്പർമാർ പ്രതിഷേധിച്ചു. പഞ്ചായത്തിലെ ഒട്ടുമിക്ക റോഡുകളും തകർന്ന് കിടക്കുകയും കുടിവെള്ളക്ഷാമം രൂക്ഷമാവുകയും ചെയ്തുകൊണ്ടിരിക്കെ  ഇതിന് പരിഹാരം കാണാത്ത പഞ്ചായത്ത് അധികൃതർ നവകേരള സദസ്സിന്റെ പേരിൽ ജനങ്ങളുടെ നികുതി പണം ധൂർത്തടിക്കുകയാണെന്ന് ബി.ജെ.പി മെമ്പർമാരായ ഉഷ സുകുമാർ, ഷീന ദിലീപ് കുമാർ എന്നിവർ ആരോപിച്ചു. നവ കേരള സദസ്സിന് തുക അനുവദിക്കാനുള്ള നീക്കത്തിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തുന്നതായും മെമ്പർമാർ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments