Friday, September 20, 2024

കോൺഗ്രസ് കടപ്പുറം മണ്ഡലം കമ്മിറ്റി ഇന്ദിരാഗാന്ധിയുടെ ചരമവാർഷികം ആചരിച്ചു

കടപ്പുറം: കോൺഗ്രസ് കടപ്പുറം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 39ാം ചരമവാർഷികം ആചരിച്ചു. കടപ്പുറം അഞ്ചങ്ങാടി നടന്ന അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടന്നു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഡി വീരമണി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സി മുസ്താഖ് അലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി.എ നാസർ, നളിനാക്ഷന്‍ ഇരട്ടപ്പുഴ, പി.കെ നിഹാദ്, അഡ്വ. ഖലീൽ റഹ്‌മാൻ, സി.എസ് രമണൻ, ഒ.വി വേലായുധൻ, എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments