ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സുരക്ഷ ശക്തമാക്കി. കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ക്ഷേത്രസുരക്ഷ ശക്തമാക്കിയത്. എ.സി.പി കെ.ജി സുരേഷിന്റെ നേതൃത്വത്തില്‍ ബോംബ്, ഡോഗ് സ്ക്വാഡുകള്‍ പരിശോധന നടത്തി. ക്ഷേത്ര നടയില്‍ കൂടുതല്‍ പോലീസിനേയും വിനിയോഗിച്ചിട്ടുണ്ട്.