ഒരുമനയൂർ: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരുമനയൂർ ദേശീയ പാതയിൽ ജനകീയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാളെ (ഒക്ടോബർ 29) മനുഷ്യച്ചങ്ങല തീർക്കും.
വൈകീട്ട് 4.30 ന് മുത്തന്മാവ് സെന്ററിൽ സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദ് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കും. തുടർന്ന് മുത്തൻമാവ് സെന്ററിൽ നടക്കുന്ന പൊതുയോഗത്തിൽ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുക്കുമെന്ന് പ്രസിഡന്റ് പി.കെ ഫസലുദീൻ, സെക്രട്ടറി പി.പി അബൂബക്കർ, ട്രഷറർ പി.എം യഹ്യ എന്നിവർ അറിയിച്ചു.