ചാവക്കാട്: ദേശീയ പാത 66 എടക്കഴിയൂർ കാജാ സെന്ററിൽ ബൈക്കിന് പിറകിൽ സ്‌കൂട്ടർ ഇടിച്ച് അപകടം. രണ്ട് കുട്ടികളടക്കം നാലു പേർക്ക് പരിക്ക്. ബൈക്ക് യാത്രികരായ എടക്കര സ്വദേശി ഉത്തരപറമ്പിൽ റഫീഖ് (38), മക്കളായ തൻഹ (8), അലീഡ(2), സ്‌കൂട്ടർ യാത്രികൻ എടക്കഴിയൂർ ചങ്ങനാശ്ശേരി ഷാഹുൽ ഹമീദ് (20)എന്നവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.15 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എടക്കഴിയൂരിൽ ബൈക്കിന് പിറകിൽ സ്‌കൂട്ടറിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്
RELATED ARTICLES

