ഗുരുവായൂർ: ജാർഖണ്ഡ് ഗവർണർ സി.പി രാധ കൃഷ്ണൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. നിർമ്മാല്യ ദർശനവും തുലാഭാരവും നടത്തിയതിന് ശേഷമാണ് അദ്ധേഹം മടങ്ങിയത്. ബി.ജെ.പി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത്, മണ്ഡലം വൈസ് പ്രസിഡന്റ് പ്രബീഷ് തിരുവെങ്കിടം, ഗുരുവായൂർ ഏരിയ പ്രസിഡന്റ് മനീഷ് കുളങ്ങര, കെ.പി മണികണ്ഠൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.