ചാവക്കാട്: ഒരുമനയൂരിൻ്റ ഏറ്റവും വലിയ കായിക മാമാങ്കമായ ഒ.പി.എൽ. (ഒരുമനയൂർ പ്രീമിയർ ലീഗ്) ക്രിക്കറ്റ് സീസൺ 13ൽ പങ്കെടുക്കുന്ന നന്മ ലയേൺസ് ടീമിന്റെ ജേഴ്സി പ്രകാശനം ചാവക്കാട് പോലീസ് എസ്.ഐ. ബിജു ചെയർമാൻ മുത്തു ഒരുമനയൂരിന് നൽകി കൊണ്ട് നിർവഹിച്ചു. ഒ.പി.എൽ പ്രസിഡൻ്റും ടീം മാനേജറുമായ ഹനീഫ ഒരുമനയൂർ, ടീം ഉടമകളായ അനസ് ബ്ലാങ്ങാട്, നന്മ കലാ കായിക സാംസ്കാരിക സമിതിയുടെ സെക്രട്ടറിയും കടപ്പുറം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പറുമായ അഡ്വ.മുഹമ്മദ് നാസിഫ്, മുഖ്യ സ്പോൺസർമാരായ മെഹർ ഗോൾഡ് ചാവക്കിടിൻ്റെ ഡയറക്ടേഴ്സും പരിപാടിയിൽ പങ്കെടുത്തു.

