ആലപ്പുഴ: സദാചാരവിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ സിപിഎം അച്ചടക്കനടപടി എടുത്തിട്ടുള്ള ആലപ്പുഴ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിൻ സി ബാബു ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും ജില്ലാപഞ്ചായത്ത് മെമ്പർ സ്ഥാനവും രാജിവെക്കണമെന്ന് ജില്ലാപഞ്ചായത്ത് യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ ജോൺ തോമസ് ആവശ്യപ്പെട്ടു.പാർട്ടി കമ്മീഷൻ അന്വേഷണതിന് വിധേയമായി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും ഇപ്പോഴും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തുടരുന്നത് ധാർമികബോധത്തിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെയ്ക്കാത്ത പക്ഷം ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു.