ചാവക്കാട്: അണ്ടത്തോട് ഫെഡറൽ ബാങ്കിനടുത്ത് കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറ് വയസ്സുകാരൻ മരിച്ചു. ഗുരുവായൂർ സ്വദേശി ഷുഹയുടെ മകൻ ഷാജഹാൻ മൊയ്തുവാണ് ഇന്ന് മരിച്ചത്. ഇന്നലെ ഉച്ചക്ക് 2.45 ഓടെയാണ് ഷുഹയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചത്. അപകടത്തിൽ ഷാജഹാൻ മൊയ്തുവിന്റെ സഹോദരി 11 വയസുകാരി ഷബീനക്കും പരിക്കേറ്റിരുന്നു. അപകടത്തിൽ പരിക്കേറ്റ രണ്ടു കുട്ടികളെയും പാപ്പാളി കമലാ സുരയ്യ ആംബുലൻസ് പ്രവർത്തകർ തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് ഷാജഹാൻ മൊയ്തു മരിച്ചത്.
അണ്ടത്തോട് കാർ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറ് വയസ്സുകാരൻ മരിച്ചു
RELATED ARTICLES

