ചാവക്കാട്: മണത്തല ചാപ്പറമ്പിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം. മൂന്നുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികരായ കേച്ചേരി സ്വദേശി മുത്തലിബ് (21), മണലി സ്വദേശി മുഹമ്മദ് (19), ഓട്ടോറിക്ഷ യാത്രക്കാരി അഞ്ചങ്ങാടി സ്വദേശിനി ഫാത്തിമ (50) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റ മൂന്നു പേരെയും ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ആദ്യം ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മണത്തല ചാപ്പറമ്പിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം; മൂന്നുപേർക്ക് പരിക്ക്
RELATED ARTICLES

