Saturday, September 21, 2024

താങ്ങും തണലും കൂട്ടായ്മ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പെരുന്നാൾ ആഘോഷിച്ചു

ചാവക്കാട്: താങ്ങും തണലും കൂട്ടായ്മ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പെരുന്നാൾ ആഘോഷിച്ചു. ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ വിപിൻ കെ വേണു ഗോപാൽ ഉദ്ഘാടനം ചെയ്തു. ഡോ. ഫാദർ ഡേവിസ് കണ്ണമ്പുഴ മുഖ്യഥിതിയായി. മുതുവട്ടൂർ മഹല്ല് ഖത്തീബ് സുലൈമാൻ അസ്ഹരി ഈദ് സന്ദേശം നൽകി. ഡോക്ടർ ജോബിൻ ആശംസയർപ്പിച്ചു. താങ്ങും തണലും കൂട്ടായ്മ രക്ഷധികാരികളായ അബ്‌ദുല്ല തെരുവത്ത്, മുഹമ്മദ്‌ സാലിഹ് കൊല്ലംകുഴി, ഡോ. മുഹമ്മദ്‌ ഷാഫി, കൂട്ടായ്മ ഭാരവാഹികളായ അബ്‌ദുൾ കാദർ മുസ്ലിം വീട്ടിൽ, സിയാദ് മണത്തല, റെജിൻ മുജീബ്, ശിഹാബ് ചീനപുള്ളി, ഡോക്ടർ നാദിർ അബ്‌ദുൾ റസാഖ്, നാസർ പറമ്പൻസ്, ഷെരീഫ് ചോലകുണ്ടിൽ, ശിഹാബ് മണത്തല എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments