Saturday, September 21, 2024

സ്പാർട്ടക്സ് 555 ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

ചാവക്കാട്: സ്പാർട്ടക്സ് 555 ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് ഇഫ്താർ മീറ്റ്  സംഘടിപ്പിച്ചു. തിരുവത്ര കിറാമൻകുന്ന് മദ്രസ പരിസരത്ത് നടന്ന പരിപാടി പുന്നയൂർ പഞ്ചായത്ത് പ്രസിഡൻറ് ടി.എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഒമ്പതാം വാർഡ് മെമ്പർ എം.വി ഹൈദരാലി അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് സി.എം ഹംസ സഖാഫി അൽഖാമിലിക്ക് ചടങ്ങിൽ യാത്രയപ്പ് നൽകി.

മഹല്ല് മുൻ പ്രസിഡൻറ് സിദ്ദീഖ് ഹാജി മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് സെക്രട്ടറിയും നാലാം വാർഡ് കൗൺസിലറുമായ അഡ്വ. എ.വി അൻവർ ആശംസകൾ അർപ്പിച്ചു. സ്പാർടെക്സ് ക്ലബ്ബ് മുതിർന്ന രക്ഷാധികാരി അബ്ദുൽ ഖാദർ സ്വാഗതം പറഞ്ഞു. ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ്, ലൈഫ് കെയർ എടക്കഴിയൂർ, നബവി അകലാട്, വി -കെയർ അണ്ടത്തോട് തുടങ്ങി ആംബുലൻസ് പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. കോനത്ത് മുസ്തഫ, കോയമോൻ തങ്ങൾ, ഫൈസൽ പരപ്പിൽ, ഫസലുദ്ദീൻ, അഷറഫ് പരപ്പിൽ, വി.കെ.എം സലിം എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments