Friday, September 20, 2024

മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികനെ തലക്കടിച്ച് മാരകമായി പരിക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ

പാവറട്ടി: മുല്ലശ്ശേരിയിൽ മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികനെ തലക്കടിച്ച് മാരകമായി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. എളവള്ളി കാക്കശ്ശേരി സ്വദേശി പറാപറമ്പിൽ ഉണ്ണികൃഷ്ണ(61)നെയാണ് പാവറട്ടി എസ്.എച്ച്.ഒ എം.കെ രമേഷിന്റെ നേതൃത്വത്തിൽ എസ്.ഐ അഫ്സൽ, വനിത സി.പി.ഒ റോഷിനി എന്നിവരടങ്ങിയ പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. മുല്ലശ്ശേരി സ്വദേശി വാലത്ത് ഭാസ്ക്കരനെ(69)യാണ് ഇയാൾ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

ഗുരുതര പരിക്കുകളോടെ ഭാസ്കരൻ തൃശൂർ അശ്വിനി ആശുപത്രിയിൽ ചികിത്സയിലാണ്. പൂവത്തൂരിൽ നിന്ന് മൽസ്യം വാങ്ങി തിരികെ വരുന്ന സമയത്ത് മുല്ലശ്ശേരി ബ്ലോക്ക് സെന്ററിനടുത്തുള്ള കോഴിക്കടയുടെ പരിസരത്ത് വച്ചാണ് ഭാസ്കരനെ തടഞ്ഞുനിർത്തി ആക്രമിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments